നാല് മാസം പ്രായമുള്ള കൈക്കുഞ്ഞുമായെത്തി, മറുനാട്ടുകാരെ മലയാളം പഠിപ്പിക്കുന്ന സാക്ഷരതാമിഷന്റെ ചങ്ങാതി പരീക്ഷയെഴുതി നൂറില്‍ നൂറ് മാര്‍ക്ക് നേടിയ ബിഹാര്‍ സ്വദേശിനി റോമിയ കാത്തൂറിനെ സാക്ഷരതാമിഷന്‍ ഡയറക്ടര്‍ ഡോ.പി.എസ്. ശ്രീകല, ഉമയനല്ലൂരിലെ വീട്ടിലെത്തി അഭിനന്ദിച്ചു. റോമിയയെ പോലുള്ളവര്‍ മലയാളം പഠിക്കുമ്പോഴാണ് സാക്ഷരത അര്‍ത്ഥവത്താകുന്നതെന്ന് അറിയിച്ച ശ്രീകലയോട് 26 കാരി റോമിയയും ഒരാഗ്രഹം പങ്കുവച്ചു- സാക്ഷരതാമിഷനിലൂടെ ഹയര്‍സെക്കന്‍ഡറി തുല്യത പാസാകണം ടീച്ചര്‍. അതിനെന്താ, സാക്ഷരതാമിഷന്‍ കൂടെയുണ്ട്, ഏതു പ്രായക്കാര്‍ക്കും എപ്പോഴും പഠിക്കാം. ശ്രീകല ടീച്ചറുടെ മറുപടി ഉടനെത്തി. റോമിയ
Read More