സ്ത്രീകളുടെ ജീവിത തൊഴില്‍- സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ സംസ്ഥാനത്തെ മുഴുവന്‍ കുടുംബശ്രീ വനിതകളെയും പത്താംതരം, ഹയര്‍ സെക്കന്‍ഡറി യോഗ്യതയുള്ളവരാക്കി മാറ്റുന്നു. സാക്ഷരതാമിഷന്റെ നേതൃത്വത്തില്‍ കുടുംബശ്രീ മിഷന്റെ സഹകരണത്തോടെ തയ്യാറാക്കിയ ‘സമ’ പദ്ധതിയില്‍ ക്ലാസുകള്‍ ജനുവരിയില്‍ ആരംഭിക്കും. സംസ്ഥാനത്തെ 1000 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലാണ് പദ്ധതി നടപ്പിലാക്കുക (കേരളത്തില്‍ മൊത്തം 1200 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണുള്ളത്). പഞ്ചായത്തുകളിലും മുന്‍സിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലുമായി 50 സ്ത്രീകള്‍ പഠിതാക്കളായുള്ള ഓരോ പത്താംതരം, ഹയര്‍സെക്കന്‍ഡറി തുല്യതാ ബാച്ചുകളാണ് ആരംഭിക്കുന്നത്. മൊത്തം ഒരു ലക്ഷം പഠിതാക്കള്‍ പദ്ധതിയുടെ ഭാഗമായി ക്ലാസുകളിലെത്തും.
Read More