പെരുമ്പാവൂര്‍: സംസ്ഥാന സാക്ഷരതാമിഷന്റെ നേതൃത്വത്തില്‍ ഇതര തൊഴിലാളികള്‍ക്കായി പെരുമ്പാവൂരില്‍ നടപ്പിലാക്കിവരുന്ന മാതൃകാ പദ്ധതിയില്‍ പരീക്ഷ സംഘടിപ്പിച്ചു. പത്ത് കേന്ദ്രങ്ങളിലായി നടന്ന പരീക്ഷയില്‍ 568 പേര് പങ്കെടുത്തു. ‘ഹമാരി മലയാളം’ എന്ന പേരില്‍ സാക്ഷരതാമിഷന്‍ പുറത്തിറക്കിയ പുസ്തകത്തില്‍ നിന്നുള്ള ചോദ്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചായിരുന്നു പരീക്ഷ. എഴുത്ത്, വായന, കണക്ക് എന്നിങ്ങനെ ആകെ 100 മാര്‍ക്കിനായിരുന്നു പരീക്ഷ. ഒഡീഷയില്‍ നിന്നുള്ളവരായിരുന്നു പരീക്ഷയെഴുതിയവരില്‍ ഭൂരിഭാഗം. സംസ്ഥാന സാക്ഷരതാമിഷന്‍ ഡയറക്ടര്‍ ഡോ.പി.എസ്.ശ്രീകല ചോദ്യപേപ്പര്‍ നല്കി ഉദ്ഘാടനം ചെയ്തു. പെരുമ്പാവൂര്‍ മുനിസിപ്പല്‍ ചെയര്മാന് സതി ജയകൃഷ്ണന്,
Read More