വയനാട് ആദിവാസി സാക്ഷരതാപദ്ധതി രണ്ടാംഘട്ടം പരീക്ഷ ആഘോഷമാക്കി ജില്ലയിലെ ഊരുകള്‍. പരീക്ഷയെഴുതിയതില്‍ 2590 പേര് സ്ത്രീകളാണ്. 589 പുരുഷന്മാരും. ജില്ലയിലെ 200 ഊരുകളിലാണ് രണ്ടാംഘട്ടത്തില്‍ സാക്ഷരതാ പദ്ധതി നടപ്പാക്കിയത്. കല്പറ്റ നഗരസഭയിലെ നെടുനിലം കോളനിയിലെ 92 വയസ്സുകാരി വെള്ളച്ചി മുതല്‍ അമ്പലവയല്‍ പുല്പ്പാടിക്കുന്ന് കോളനിയിലെ 16-കാരി അമ്മു ഉള്‍പ്പെടെ മൊത്തം 3179 പേരാണ് ഇത്തവണ അക്ഷരവെളിച്ചത്തിലെത്തിയത്. മുട്ടില്‍ ഗ്രാമപഞ്ചായത്തിലെ ചുള്ളിമൂല കോളനിയില്‍ സി.കെ.ശശീന്ദ്രന് എം.എല്‍.എ പരീക്ഷയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു. എഴുത്തുപരീക്ഷയും വായനപരീക്ഷയും കണക്കു പരീക്ഷയും നടന്നു.
Read More