സമൂഹത്തില്‍ സ്ത്രീ പുരുഷ സമത്വം ഉറപ്പാക്കുന്നതാണ് യഥാര്‍ത്ഥ വികസനമെന്നും ഇതിനായി നവോത്ഥാനകാലത്ത് സ്ത്രീകളുടെ നേതൃത്വത്തില്‍ നടത്തിയിട്ടുള്ള മുന്നേറ്റങ്ങളുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങള്‍ ഉള്‍പ്പെടുത്തി പാഠ്യപദ്ധതി പരിഷ്കരിക്കുമെന്ന് മന്ത്രി സി.രവീന്ദ്രനാഥ്. പാളയം രക്തസാക്ഷി മണ്ഡപത്തില്‍ സാക്ഷരതാമിഷന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന ‘നവോത്ഥാനത്തിലെ സ്ത്രീ മുന്നേറ്റങ്ങള്‍’ പ്രദര്‍ശനം സന്ദര്‍ശിച്ചശേഷം സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ലോകത്ത് പൊതുവില്‍ ശക്തമായി വരുന്ന കമ്പോള കേന്ദ്രീകൃത വിദ്യാഭ്യാസത്തില്‍ നിന്നും മനുഷ്യ കേന്ദ്രീകൃത വിദ്യാഭ്യാസത്തിലേക്കും അവിടെ നിന്നും കൂടുതല്‍ ഉയരങ്ങളില്‍ മാനവികതകയുടെ ചക്രവാളങ്ങളിലേക്ക് സ്ത്രീകള്‍ ഉയരണം.
Read More










