90-കളിലെ സമ്പൂര്‍ണ സാക്ഷരതയ്ക്ക് പിന്നാലെ ഭരണഘടനാ സാക്ഷരതാപരിപാടി രാജ്യത്ത് ആദ്യമായി നടപ്പാക്കുന്ന സംസ്ഥാനമായി കേരളം. ഭരണഘടനാ മൂല്യങ്ങളെക്കുറിച്ച് ജനങ്ങളില്‍ കൂടുതല്‍ അവബോധം സൃഷ്ടിക്കാന്‍ സാക്ഷരതാമിഷനും നിയമസഭയും ചേര്‍ന്ന് നടപ്പിലാക്കുന്ന ഭരണഘടനാ സാക്ഷരതാ ജനകീയപരിപാടിയാണ് മറ്റൊരു ചരിത്രമാകുന്നത്. ഭരണഘടനാ സാക്ഷരത സന്ദേശയാത്രയുടെ ഉദ്ഘാടനം മഞ്ചേശ്വരം ഹൊസങ്കടിയില്‍ പി കരുണാകരന് എം.പി സംസ്ഥാന സാക്ഷരതാ മിഷന് ഡയറക്ടര്‍ ഡോ. പി എസ് ശ്രീകലക്ക് പതാക കൈമാറി നിര്‍വഹിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍ അധ്യക്ഷതവഹിച്ചു. സംസ്ഥാനത്ത് ഭരണഘടനയ്ക്കും
Read More