തിരുവനന്തപുരം: സമ്പൂര്‍ണ സാക്ഷരതായജ്ഞത്തിനുശേഷം നഗരം സാക്ഷിയായി മറ്റൊരു അക്ഷരവിപ്ലവത്തിന്. അവശേഷിക്കുന്ന നിരക്ഷരരെ കണ്ടെത്തി സാക്ഷരരാക്കുക, തുടര്‍വിദ്യാഭ്യാസം നല്‍കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ സംസ്ഥാന സാക്ഷരതാമിഷനും നഗരസഭയും ചേര്‍ന്ന് നടപ്പിലാക്കിവരുന്ന ‘അക്ഷരശ്രീ’ സാക്ഷരത-തുടര്‍വിദ്യാഭ്യാസപദ്ധതി സര്‍വേ പൂര്‍ത്തിയായി. നഗരത്തിലെ 2,23815 വീടുകളില്‍ സര്‍വേ നടന്നു. പൂട്ടിക്കിടന്ന ചെറിയൊരു ഭാഗം വീടുകളും ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ കാരണം എത്തിച്ചേരാന്‍ കഴിയാത്ത പ്രദേശങ്ങളുമൊഴികെ 100 വാര്‍ഡുകളിലെ ബഹുഭൂരിപക്ഷം വീടുകളിലും സര്‍വേ നടന്നു. ബാക്കിയുള്ള വീടുകളില്‍ സര്‍വേ നടപടികള്‍ രണ്ട് ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. നഗരപരിധിയിലെ വിദ്യാലയങ്ങളില്‍ നിന്നുള്ള
തിരുവനന്തപുരം: പരിപൂര്‍ണ സാക്ഷരതാനഗരമെന്ന നേട്ടം കൈവരിക്കുന്നതിനായി നഗരസഭയുടെ സഹകരണത്തോടെ സാക്ഷരതാമിഷന്‍ നടപ്പിലാക്കുന്ന ‘അക്ഷരശ്രീ’ സാക്ഷരത,തുടര്‍വിദ്യാഭ്യാസ പദ്ധതിയുടെ നഗരസഭാതല ഉദ്ഘാടനം ആശാന് സ്ക്വയറില്‍ അക്ഷരദീപം തെളിച്ചു മന്ത്രി സി.രവീന്ദ്രനാഥ് നിര്‍വഹിച്ചു. ഔപചാരിക, അനൗപചാരിക വിദ്യാഭ്യാസമേഖലകളെ സംയോജിപ്പിച്ചുകൊണ്ടുള്ള പുതിയൊരു വിദ്യാഭ്യാസ പ്രക്രിയയിലൂടെ മാത്രമേ സംസ്ഥാനത്തിന്റെ യഥാര്‍ത്ഥ വികസനം സാധ്യമാകൂവെന്ന് അദ്ദേഹം പറഞ്ഞു. അക്ഷരശ്രീ പദ്ധതി മുന്നോട്ടുവയ്ക്കുന്നത് ഇത്തരത്തിലൊരു മഹനീയ ആശയമാണ്. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം വിഭാവനം ചെയ്യുന്ന രീതിയില്‍ തിരുവനന്തപുരം നഗരസഭയില്‍ നടപ്പിലാക്കുന്ന പദ്ധതി കേരളത്തിനു മാതൃകയാണ്. പദ്ധതി സംസ്ഥാനത്തൊട്ടാകെ വ്യാപപ്പിക്കും.വരാന്‍
തിരുവനന്തപുരം: 90 -കളിലെ സമ്പൂര്‍ണ സാക്ഷരതായജ്ഞത്തിനുശേഷം സംസ്ഥാനം മറ്റൊരു അക്ഷരവിപ്ലവത്തിന് കൂടി സാക്ഷ്യംവഹിക്കുന്നു. ജൂലൈ 14നെ വരവേല്‍ക്കാന്‍ നഗരസഭയുടെ 100 വാര്‍ഡുകളും ഒരുങ്ങിക്കഴിഞ്ഞു. അവശേഷിക്കുന്ന നിരക്ഷരരെ കണ്ടെത്തി സാക്ഷരരാക്കുക, തുടര്‍വിദ്യാഭ്യാസം നല്‍കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ സംസ്ഥാന സാക്ഷരതാമിഷന്‍ നടപ്പാക്കുന്ന ‘അക്ഷരശ്രീ’ സാക്ഷരത-തുടര്‍വിദ്യാഭ്യാസപദ്ധതിയുടെ ഭാഗമായുള്ള സര്‍വേ ജൂലൈ 14ന് രാവിലെ 8.30 ന് ആരംഭിക്കും. സര്‍വേ നടത്തുന്ന നഗരസഭയിലെ 100 വാര്‍ഡുകളിലും ഇതിനുള്ള മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി. ജൂലൈ 12ന് വൈകിട്ട് 6.30ന് ആശാന് സ്ക്വയറില്‍ വിദ്യാഭ്യാസവകുപ്പ് മന്ത്രി സി.രവീന്ദ്രനാഥ്
തിരുവനന്തപുരം: പുസ്തകങ്ങളിലൂടെയുള്ള അറിവാണ് യഥാര്‍ത്ഥ വിദ്യാഭ്യാസമെന്ന പഴഞ്ചന്‍ ധാരണ ഇനി വേണ്ട. അക്ഷരങ്ങളിലൂടെയുള്ള അറിവിനൊപ്പം സാമൂഹ്യസാക്ഷരതയും ചേരുന്നതാണ് യഥാര്‍ത്ഥ വിദ്യാഭ്യാസമെന്ന് തെളിയിക്കുകയാണ് നഗരത്തിലെ വിദ്യാര്‍ത്ഥികള്‍. സംസ്ഥാന സാക്ഷരതാമിഷന്‍ നഗരത്തില്‍ നടപ്പിലാക്കുന്ന അക്ഷരശ്രീ സാക്ഷരത- തുല്യതാ പദ്ധതിയുടെ സര്‍വേക്ക് വോളന്റിയര്‍മാരാകാന്‍ സന്നദ്ധരായെത്തിയിരിക്കുന്നത് നഗരത്തിലെ 10000 വിദ്യാര്‍ത്ഥികള്‍. നഗരപരിധിക്കുള്ളിലെ വിവിധ ഹയര്‍സെക്കന്‍ഡറി സ്കൂളുകളിലേയും കോളജുകളിലേയും എന്‍.എസ്.എസ്. വോളന്റിയര്‍മാരുടെ നേതൃത്വത്തിലാണ് ഇത്രയും വിദ്യാര്‍ത്ഥികള്‍ ഒരു ചരിത്ര ദൗത്യത്തിന് ചുക്കാന്‍ പിടിക്കുന്നത്. ഔപചാരിക വിദ്യാഭ്യാസത്തെ അനൗപചാരിക വിദ്യാഭ്യാസമേഖലയുമായി കോര്‍ത്തിണക്കി ആരോഗ്യകരമായ ഒരു വിദ്യാഭ്യാസ
തിരുവനന്തപുരം: ഇതര സംസ്ഥാന തൊഴിലാളികളെ മലയാളം പഠിപ്പിക്കുന്ന സംസ്ഥാന സാക്ഷരതാമിഷന്റെ ‘ചങ്ങാതി’ പദ്ധതി പഠിതാക്കളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാകുന്നു. തിരുവനന്തപുരം കഴക്കൂട്ടത്ത് കിന്‍ഫ്രയുടെ വനിതാ ഹോസ്റ്റലില്‍ മലയാളം പഠിക്കുന്നത് 73 പേരാണ്. കിന്‍ഫ്രയില്‍ പ്രവര്‍ത്തിച്ചുവരുന്ന വസ്ത്രനിര്‍മാണ സ്ഥാപനമായ ടെക്സ്പോര്‍ട്ട് ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡിലെ ജീവനക്കാരാണ് ഭൂരിഭാഗവും. 73 പേരില്‍ 72 പേരും ഒഡീഷയില്‍ നിന്നുള്ളവരാണ്. ഒരാള്‍ തമിഴ്നാട് സ്വദേശിനിയാണ്. കിന്‍ഫ്രയിലെ പ്രവര്‍ത്തിച്ചുവരുന്ന വിവിധ തൊഴില്‍ സ്ഥാപനങ്ങളിലെ ജീവനക്കാരില്‍ ഭൂരിഭാഗവും ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. നേരത്തെ എറണാകുളം ജില്ലയിലെ
തിരുവനന്തപുരം: സാമൂഹ്യനീതി ഉറപ്പാക്കുന്നതില്‍ സാക്ഷരതാമിഷന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് മന്ത്രി കെ.കെ.ശൈലജ. സമൂഹത്തിന്റെ എല്ലാ മേഖലകളിലേക്കും വിദ്യാഭ്യാസമെത്തിക്കാന് സാക്ഷരതാമിഷന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ സാമൂഹ്യനീതി ഉറപ്പാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്നുണ്ട്. കേവലം അക്ഷരങ്ങളിലൂടെയുള്ള സാക്ഷരതക്കുപരി സമസ്തമേഖലകളിലും സാമൂഹികനീതി ഉറപ്പാക്കിക്കൊണ്ടുള്ള സാക്ഷരതാ പ്രവര്‍ത്തനമാണ് കാലഘട്ടത്തിനാവശ്യം. അഗതി മന്ദിരങ്ങള്‍, വൃദ്ധസദനങ്ങള്‍, മാനസികാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ അന്തേവാസികള്‍ക്ക് അക്ഷരവെളിച്ചം പകരാനായി സംസ്ഥാന സാക്ഷരതാമിഷന്‍ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ‘അക്ഷരസാന്ത്വനം’ സാക്ഷരതാപദ്ധതി അത്തരത്തിലൊന്നാണ്. പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.
ജലസാക്ഷരതാ പാഠാവലി പ്രകാശനം ചെയ്തു തിരുവനന്തപുരം: പരിസ്ഥിതി സാക്ഷരതാപദ്ധതിയുടെ ഭാഗമായി മറ്റൊരു ശ്രദ്ധേയമായ ചുവടുവയ്പുമായി സാക്ഷരതാമിഷന്‍. ‘ജലസംരക്ഷണം’ എന്ന ലക്ഷ്യത്തോടെ സാക്ഷരതാമിഷന്റെ 70,000 പത്താംതരം,ഹയര്‍സെക്കന്‍ഡറി തുല്യതാ പഠിതാക്കളിലൂടെ സംസ്ഥാനത്ത് ജലസാക്ഷരതാ ക്യാമ്പയിന് സംഘടിപ്പിക്കുന്നു. പത്താംതരം, ഹയര്‍സെക്കന്‍ഡറി പഠനപ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ക്യാമ്പയിന് സംഘടിപ്പിക്കുന്നത്. പരിപാടിയുടെ ഭാഗമായി ഒരോ പഠിതാവും തന്റെ വാസസ്ഥലത്തിന് സമീപമുള്ള 15 പേര്‍ക്ക് ജലസംരക്ഷണവുമായി ബന്ധപ്പെട്ട് ശാസ്ത്രീയമായി ക്ലാസ്സെടുക്കും. ഒരു കുടുംബത്തില്‍ നിന്ന് ഒരാള്‍ എന്ന കണക്കില്‍ 15 കുടുംബങ്ങളില്‍ നിന്നുള്ള 15 പേര്‍ക്കാണ് ക്ലാസ്.
തിരുവനന്തപുരം: അവശേഷിക്കുന്ന നിരക്ഷരരെ കണ്ടെത്തി സാക്ഷരരാക്കുക, തുടര്‍വിദ്യാഭ്യാസം നല്‍കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ സംസ്ഥാന സാക്ഷരതാമിഷന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം നഗരസഭയില്‍ ആരംഭിച്ച ‘അക്ഷരശ്രീ’ മാതൃകാ പദ്ധതിയുടെ നടത്തിപ്പിന് മന്ത്രി കടകംപള്ളി സുരേന്ദ്രനെ മുഖ്യരക്ഷാധികാരിയാക്കി വിപുലമായ സംഘാടകസമിതിക്ക് രൂപംനല്കി. നഗരസഭ മേയര്‍ വി.കെ. പ്രശാന്ത് ചെയര്‍മാനായുള്ള സമിതിയില്‍ നഗരസഭാ പരിധിയിലെ ലോക്സഭ,നിയമസഭാ മണ്ഡലങ്ങളെ പ്രതിനിധീകരിക്കുന്ന എം.പിമാര്‍, എം.എല്‍.എമാര്‍ എന്നിവര്‍ രക്ഷാധികാരികളാണ്. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് എസ്. ഉണ്ണിക്കൃഷ്ണന് (വര്‍ക്കിങ് ചെയര്മാന്), ഡെപ്യൂട്ടി മേയര്‍ രാഖിരവികുമാര്‍, നഗരസഭ സ്റ്റാന്റിങ്