മലപ്പുറം: കത്രികകൊണ്ട് മുടിയില്‍ സൗന്ദര്യം തീര്‍ത്ത് ഫഹദ് ഇനി പേനയെടുത്ത് നിയമലോകത്തേക്ക്. പഠിക്കാന്‍ പ്രായവും ജോലിത്തിരക്കും ഒരു തടസ്സമാകില്ല എന്ന തിരിച്ചറിവിന് മുന്‍പിലാണ് ഈ 32-കാരന് മേല്‍മുറി എം.സി.ടി. ലോ കോളജിന്റെ കവാടം തുറന്നുകൊടുത്തത്. സാക്ഷരതാമിഷന്‍ തുല്യതാ പഠനത്തിലൂടെ പത്താംക്ലാസും പ്ലസ്ടുവും വിജയിച്ചാണ് നിയമ കലാലയത്തിലേക്കുള്ള വരവ്. അരിമ്പ്ര വാവോ ബ്യൂട്ടി പാര്‍ലര്‍ ഉടമയായ നമ്പന്‍കുന്നത്ത് ഫഹദിന്റെ ഉപരിപഠനമോഹം മൊട്ടിട്ടത് പത്താംക്ലാസിലെ തോല്‍വി രുചിച്ചതു മുതലാണ്. അന്ന് ഫലം അറിഞ്ഞതിന് ശേഷം ഗള്‍ഫിലേക്ക് പറന്നു. കുടുംബ പ്രാരാബ്ദങ്ങള്‍
Read More